കനത്ത മഴയിൽ കിണര്‍ ഇടിഞ്ഞ് താഴ്ന്നു

കാക്കയങ്ങാട്:കിണര്‍ ഇടിഞ്ഞ് താഴ്ന്നു.എടത്തൊട്ടി നാരായണന്‍കുട്ടി റോഡിലെ കുഞ്ഞിപറമ്പത്ത് നാണിയമ്മയുടെ വീട്ട് മുറ്റത്തെ കിണറാണ് പൂര്‍ണ്ണമായും ഇടിഞ്ഞ് താഴ്ന്നത്.ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.13 കോല്‍ താഴ്ചയുള്ള ആള്‍മറയുള്ള കിണറാണ് ഇടിഞ്ഞ് താഴ്ന്നത്.പഞ്ചായത്ത് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് നാശ നഷ്ടം വിലയിരുത്തി