കമ്പളക്കാട്:( വയനാട്)കമ്പളക്കാട് കല്ലഞ്ചിറ, ചിത്രമൂല ഭാഗങ്ങളില്‍ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനകളെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമം ഉടന്‍ ആരംഭിക്കും. ഇതിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം മൂന്ന് മണിമുതല്‍ മീനങ്ങാടി -പച്ചലക്കാട് റൂട്ടില്‍ ഗതാഗതം നിരോധിക്കും. തുടര്‍ന്ന് നാല് മണിയോടെ നടവയല്‍-കേണിച്ചിറ റൂട്ടിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും.ഈ സമയത്ത് യാത്രക്കാര്‍ വാഹനങ്ങളുമായി നിരത്തിലിറങ്ങരുതെന്നും, പൊതുജനം വീട്ടിന് പുറത്തിറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.