പേരാവൂര്‍;കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് പേരാവൂര്‍, കണിച്ചാര്‍ കൃഷിഭവനുകളുടെയും, ആത്മ കണ്ണൂരിന്റെയും സംയുക്താഭിമുഖ്യത്തില്‍ പേരാവൂര്‍ കണിച്ചാര്‍ പഞ്ചായത്തുകളിലെ എസ് സി വിഭാഗത്തില്‍പെട്ട കര്‍ഷകര്‍ക്കാണ് പച്ചക്കറി കൃഷിയിലെയും വാഴകൃഷിയിലെയും സംയോജിത വളപ്രയോഗവും കീടരോഗ നിയന്ത്രണം മാര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിച്ചത്.
പേരാവൂര്‍ റോബിന്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന പരിശീലന പരിപാടി പേരാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിജി ജോയി ഉദ്ഘാടനം ചെയ്തു.കണിച്ചാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സെലിന്‍ മാണി അധ്യക്ഷതവഹിച്ചു. ആത്മ ഡി.പി.ഡി വര്‍ക്കി ജോര്‍ജ് പദ്ധതി വിശദീകരണം നടത്തി. ചടങ്ങില്‍ ടി.വി ശൈലജ കര്‍ഷകര്‍ക്കുള്ള പച്ചക്കറിവിത്ത് വിതരണോദ്ഘാടനം നിര്‍വഹിച്ചു. കൃഷി ഓഫീസര്‍ കെ.ജെ ജോര്‍ജ് , എം കെ നിമ്മി, കെ.തങ്കച്ചന്‍, ആര്‍ റെജി തുടങ്ങിയവര്‍ സംസാരിച്ചു.റിട്ടേര്‍ഡ് കൃഷി ഓഫീസര്‍ കെ.അംഗജന്‍ ക്ലാസ്സ് നയിച്ചു.
0 Comments