കാട് കയറി പാതയോരങ്ങൾ: ആര് തെളിക്കും പാതയോരത്തെ ഈ കൊടും കാട്
പൊതുമരാമത്ത് - ജില്ലാ - ഗ്രാമപഞ്ചായത്തുകളുടെ റോഡുകളുടെയും അധീനതയിലുള്ള പാതയോരങ്ങൾ കാട് കയറിത് യാത്രക്കാർക്ക് ദുരിതം.പൊതുമരാമത്ത് റോഡിന്റെ വശങ്ങളിൽ വന്യ ജീവികൾ നിന്നാൽ പോലും കാണാൻ കഴിയാത്ത അവസ്ഥയാണ്. മുൻ കാലങ്ങളിൽ സന്നദ്ധ പ്രവർത്തകർ മുൻകൈ എടുത്ത് കാട് വെട്ട് യന്ത്രങ്ങൾ ഉപയോഗിച്ച് പാതയോരം തെളിച്ചത് മാതൃകപരമായിരുന്നു.
ജനകീയ കൂട്ടായ്മ തുടർന്നില്ലെങ്കിൽ പാതയോര കാനനങ്ങൾ യാത്രക്കാർക്ക് ഭീഷണിയായി തുടരും.കഴിഞ്ഞ ദിവസം അമ്പായത്തോട് മുതൽ മണത്തണവരെ 16-Km പാതയോരത്തെ കാട് തെളിച്ച് മലയോര ജനത മാതൃകയായിരുന്നു.
അടക്കാത്തോട് -കേളകം റോഡ്, കൊട്ടിയൂർ പാൽച്ചുരം - വയനാട് റോഡ് എന്നിവയുടെ വശങ്ങൾ കാട് നിറഞ്ഞത് കണ്ടില്ലെന്ന് നടിക്കരുത് അധികൃതരും നാട്ടുകാരും.,


0 Comments