കാലാങ്കിയിൽ വീടുതോറും വിഷരഹിത പച്ചക്കറി പദ്ധതി ഉദ്ഘാടനം നടന്നു
കാലാങ്കി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാലാങ്കി യൂണിറ്റ് രൂപീകരണത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നന്മയുള്ള കാലാങ്കിയിൽ വീടുതോറും വിഷരഹിത പച്ചക്കറി പദ്ധതി ഉദ്ഘാടനം നടന്നു കേരളത്തിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു സംരംഭം എന്നും പച്ചക്കറിവിൽപ്പന നടത്തുന്ന വ്യാപാരികൾ തന്നെ ഇത് ഏറ്റെടുത്തു എന്നത് ശ്രദ്ധേയമാണെന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് ദേവസ്യ മേച്ചേരി പറഞ്ഞു മാരകമായ വിഷം അടിച്ച പച്ചക്കറികളുടെ വ്യാപന ത്തിലൂടെ ഗുരുതര രോഗങ്ങൾക്ക് അടിമപ്പെടുന്ന നമ്മൾ ജൈവകൃഷിയിലൂടെ പച്ചക്കറികൾ ഉത്പാദിപ്പിച് പഴയ കുടിയേറ്റ കാലയളവിലേക്കു തിരിച്ചു പോകേണ്ട കാലമായി എന്നും അദ്ദേഹം പറഞ്ഞു പദ്ധതിപ്രകാരം നാനൂറോളം വീടുകളിൽ ഹൈബ്രിഡ് പച്ചക്കറി തൈകൾ ആണ് സംഘടന വിതരണം ചെയ്തത് ആദ്യമായി വിളവ് ലഭിക്കുന്ന വീട്ടിൽ ഭാരവാഹികൾ എത്തി വിളവെടുപ്പ് ഉത്സവം നടത്തുകയും വീട്ടമ്മയ്ക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യും പദ്ധതിയിൽ പങ്കെടുത്ത് മികച്ച കൃഷി നടത്തുന്നവരെ ആറുമാസത്തിനുള്ളിൽ കണ്ടെത്തി പ്രോത്സാഹന സമ്മാനങ്ങൾ നൽകും മേഖലയിലെ സ്കൂളുകളിലും പച്ചക്കറി തൈകൾ വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. മുന്നോട്ടും എല്ലാ വർഷവും നടത്തുന്ന പദ്ധതി ആയിട്ടാണ് ഈ സംരംഭം വിഭാവനം ചെയ്തിട്ടുള്ളത്
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ബേബി ഉള്ളാഹയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുതിർന്ന വീട്ടമ്മയായ ഏലിക്കുട്ടി ചെറുനിലത്തിനു പച്ചക്കറി തൈകൾ നൽകി ജില്ലാ പ്രസിഡണ്ട് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു ഇടവകവികാരി ഫാദർ മാത്യു എടേട്ട് അനുഗ്രഹ പ്രഭാഷണം നടത്തി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മേഖലാ പ്രസിഡണ്ട് സി കെ സതീശൻ, പഞ്ചായത്ത് അംഗം സിജി സണ്ണി, ഷാജി മറ്റത്തിൽ എന്നിവർ സംസാരിച്ചു പ്രോഗ്രാം കോർഡിനേറ്റർ സരുൺ തോമസ് സ്വാഗതവും ജനറൽ സെക്രട്ടറി ലോറൻസ് തേക്കുംതടം നന്ദിയും പറഞ്ഞു. പരിപാടിയിൽ പങ്കെടുത്ത വർക്ക് സൗജന്യ കൂപ്പൺ നൽകി നറുക്കെടുപ്പിലൂടെ നിരവധി സമ്മാനങ്ങളും നൽകി

0 Comments