കേളകത്ത് ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച തെരുവ് വിളക്കുകൾ ഭൂരിപക്ഷവും വീണ്ടും  കണ്ണടച്ചു. ഇതൊന്ന് തെളിയാൻ ഇനി എത്ര കാത്തിരിക്കണം,,???


കേളകം: പഞ്ചായത്തിൽ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച തെരുവ് വിളക്കുകൾ ഭൂരിപക്ഷവും കണ്ണടച്ചു.അടക്കാത്തോട്, കേളകം തുടങ്ങിയ ടൗണുകളിലും, വഴിയോരങ്ങളിലും ഭൂരിപക്ഷവും പ്രവർത്തന രഹിതം. തുടർച്ചയായി മൂന്നാം വർഷമാണ് തെരുവുവിളക്കുകൾ സ്ഥാപിച്ച പഞ്ചായത്തിന് ചുമതലക്കാരുടെ ഇരുട്ടടി. അറ്റകുറ്റപ്പണി നടത്തിയെങ്കിലും തകരാറുകൾ തുടർകഥയാകുന്നു. തെളിയാത്ത തെരുവ് വിളക്കുകൾ ഗ്രാമ-നഗര പാതകളിൽ നോക്കുകുത്തിയാവുമ്പോൾ സർക്കാർ ഫണ്ട് പാഴായത് മിച്ചമെന്ന് മൂക്കത്ത് വിരൽ വെച്ച് ജനങ്ങൾ.