മലബാര്‍ കാന്‍സര്‍ സെന്ററില്‍ സ്പന്ദനം അംഗങ്ങള്‍ ഒത്തുചേര്‍ന്നു
തലശ്ശേരി: മലബാര്‍ കാന്‍സര്‍ സെന്ററില്‍ ലോക സാന്ത്വന പരിചരണദിനത്തോടനുബന്ധിച്ച് സ്റ്റോമ വേണ്ടി വരുന്നവരുടെ കൂട്ടായ്മയായ സ്പന്ദനം അംഗങ്ങള്‍ ഒത്തുചേര്‍ന്നു. സെന്റര്‍ ഡയറക്ടര്‍ ഡോ: സതീശന്‍ ബാല സുബ്രഹ്മണ്യന്‍ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗത്തിലെ ഡോ:നിസാമുദീന്‍ കൂട്ടായ്മയില്‍ പങ്കെടുത്തവര്‍ക്ക് ക്ലാസെടുക്കുകയും അവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. ഡയട്ടീഷ്യന്‍ റീന സ്റ്റോമായുള്ളവര്‍ ശ്രദ്ധിക്കേണ്ട ഭക്ഷണ ക്രമങ്ങളെ കുറിച്ച് സംസാരിച്ചു. കൂടാതെ കൂട്ടായ്മയിലുള്ളവരുടെ ഒരു സംവാദവും നടക്കുകയുണ്ടായി. സാന്ത്വന പരിചരണ വിഭാഗം മേധാവിഎം.എ സബിജി, നഴ്‌സായ ഷീജ,സ്പന്ദനം സെക്രട്ടറി അബ്ദുള്‍ അസിസ്സ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സ്റ്റോമബാഗിന്റെ നിര്‍മ്മാണവും,വിതരണവും നടത്തുന്ന വിവിധ കമ്പനികള്‍ പുതിയ തരം സ്റ്റോമ ബാഗുകളുടെ പ്രേത്യകതകളും ഉപയോഗരീതിയും പരിചയപ്പെടുത്തി.
0 Comments