ആറളം പോലീസിന്റെ നേതൃത്വത്തിൽ

കീഴ്പ്പള്ളി ടൗണും പരിസരവും ശുചീകരിച്ചു.

ആറളം പോലീസിന്റെ നേതൃത്വത്തിൽ വ്യാപാരികളും വിവിധ സന്നദ്ധ സംഘടനകളും ചേർന്ന്  ടൗൺ ക്ലീനിങ് നടത്തി. ആറളം  എസ്. ഐ .പി കെ സുധാകരൻ ഉദ്ഘാടനം ചെയ്തു.

വീരമൃത്യു വരിച്ച  സൈനികരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും ഓർമ്മ പുതുക്കൽ വാരാചരണ ത്തോടനുബന്ധിച്ച് ആണ് കീഴ്പ്പള്ളി ടൗണും പരിസരവും ശുചീകരിച്ചത്
ഓട്ടോ തൊഴിലാളികൾ വൈസ്മാൻ ക്ലബ്ബംഗങ്ങൾ വ്യാപാരികൾ തുടങ്ങി യവർ പങ്കെടുത്തു.