പന്ന്യാ​ല്‍ സെ​ന്‍റ് ജൂ​ഡ്സ് തീ​ര്‍​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ല്‍ ന​വ​നാ​ള്‍ ആ​ച​ര​ണ​വും തി​രു​നാ​ളും

ശ്രീ​ക​ണ്ഠ​പു​രം: പ​ന്ന്യാ​ല്‍ സെ​ന്‍റ് ജൂ​ഡ്സ് തീ​ര്‍​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ല്‍ ന​വ​നാ​ള്‍ ആ​ച​ര​ണ​വും തി​രു​നാ​ളും നാളെ മു​ത​ല്‍ 28 വ​രെ ന​ട​ക്കും. നാളെ ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ഇ​ട​വ​ക വി​കാ​രി ഫാ. ​സി​നോ​ജ് ക​രു​പ്ലാ​ക്ക​ല്‍ തി​രു​നാ​ളി​ന് കൊ​ടി​യേ​റ്റും. തു​ട​ര്‍​ന്ന് ന​ട​ക്കു​ന്ന കു​ടും​ബ ന​വീ​ക​ര​ണ ധ്യാ​നം ഫാ. ​ജോ​ബി എ​ട​ത്താ​ഴെ സി​എ​സ്ടി ന​യി​ക്കും. 25 വ​രെ എ​ല്ലാ ദി​വ​സ​വും ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ജ​പ​മാ​ല, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ര്‍​ബാ​ന എ​ന്നി​വ ന​ട​ക്കും