പെരുന്താനത്തെ ആളൊഴിഞ്ഞ കെട്ടിടത്തിനുള്ളില്‍ സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമാവുന്നതായി പരാതി: സ്ഥലം ലഹരി മാഫിയയുടെ ഇടത്താവളമോ,,,?

കേളകം: പെരുന്താനം കോളനിക്ക് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ ആളൊഴിഞ്ഞ കെട്ടിടമാണ് സാമൂഹ്യവിരുദ്ധര്‍ താവളമാക്കിയിരിക്കുന്നത്.രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കൗമാരക്കാരും യുവാക്കളും ലഹരി നുകരാനുള്ള കേന്ദ്രമാക്കിയിരിക്കുകയാണ് ഇവിടം.കഞ്ചാവും മദ്യവും ഉപയോഗിച്ച ശേഷം ഉപേക്ഷിച്ച കുപ്പികളും മറ്റും കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഈ കെട്ടിടം.ബൈക്കുകളിലും കാറുകളിലുമായി എത്തുന്ന യുവാക്കള്‍ മറ്റ് അനാശ്വാസ പ്രവര്‍ത്തനത്തിനും ഇവിടം ഉപയോഗിക്കുന്നുണ്ടെന്നാണ് പ്രദേശവാസികള്‍ തന്നെ പറയുന്നത്.ഇതു ഴി യാത്രചെയ്യുന്ന പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഇത് ഏറെ ഭീഷണിയായിട്ടുണ്ടെന്നും പറയുന്നു.രാത്രി കാലങ്ങളില്‍ ഇതുവഴി വാഹനത്തില്‍ പോലും യാത്ര ചെയ്യാന്‍ ഭയമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.കഴിഞ്ഞ വര്‍ഷം ഉണ്ടായ പ്രകൃതി ക്ഷോഭത്തില്‍ ഈ കെട്ടിടത്തിന് മുകളില്‍ മണ്ണിടിഞ്ഞ് വീണത് മൂലം അപകടാവസ്ഥയിലായ കെട്ടിടത്തില്‍ നിന്നും ആളുകള്‍ ഒഴിഞ്ഞ് പോയതോടെയാണ് ഇത് സാമൂഹിക വിരുദ്ധ കേന്ദ്രമായി മാറിയിരിക്കുന്നത്.ഈ കെട്ടിടത്തിന്റെ ജനലുകളും വാതിലുകളും എല്ലാം തന്നെ സാമൂഹ്യ വിരുദ്ധര്‍ അടിച്ച് തകര്‍ത്തിട്ടുണ്ട്.പകല്‍ സമയങ്ങളില്‍ കെട്ടിടത്തിന് സമീപമുള്ള കൊക്കോ തോട്ടത്തിലാണ് ലഹരി മാഫിയകള്‍ തമ്പടിക്കുന്നത്.