ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻ പിള്ളയെ മിസോറം ഗവർണറായി നിയമിച്ചു. വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തതാണ് ഇക്കാര്യം. മിസോറം ഗവർണറാകുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീധരൻ പിള്ള. 2011 - 14 കാലത്ത് വക്കം പുരുഷോത്തമനും 2018 - 19 കാലത്ത് കുമ്മനം രാജശേഖരനും മിസോറം ഗവർണർമാരായിരുന്നു. കുമ്മനം രാജശേഖരന്റെ പിൻഗാമിയായാണ് ശ്രീധരൻ പിള്ള മിസോറമിലേക്ക് ഗവർണറായി പോകുന്നത്.