ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഡി.കെ ശിവകുമാറിനെ തീഹാർ ജയിലിലെത്തി സന്ദർശിച്ചു. ബുധനാഴ്ച രാവിലെയായിരുന്നു സന്ദർശനം. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റാണ് 50 ദിവസങ്ങൾക്ക് മുമ്പ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്.
കർണാടകയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും സോണിയക്കൊപ്പം ഉണ്ടായിരുന്നു. ഐ.എൻ.എക്സ് മീഡിയ കേസിൽ അറസ്റ്റിലായ മുൻ മന്ത്രി പി.ചിദംബരത്തെയും സോണിയ ഗാന്ധി ജയിലിലെത്തി സന്ദർശിച്ചിരുന്നു.
അറസ്റ്റിലായ നേതാക്കൾക്കൊപ്പം പാർട്ടിയുണ്ടന്ന സന്ദേശം നൽകാനാണ് സോണിയയുടെ സന്ദർശനമെന്നാണ് സൂചന. ബി.ജെ.പിയുടെ രാഷ്ട്രീയ പകപോക്കലിൻറ ഭാഗമായാണ് ഇരുവർക്കെതിരെയും കേസെടുത്തിരിക്കുന്നതെന്നാണ് കോൺഗ്രസ് നിലപാട്.

0 Comments