ക്യാർ ഉഗ്രരൂപം പ്രാപിച്ച് അതിതീവ്ര ചുഴലിക്കാറ്റ് ആയി മാറിയതിനു പിന്നാലെ കേരളത്തിലെ കാറ്റി ന്റെ ഗതിയിലെ മാറ്റം വിലയിരുത്തുമ്പോൾ സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ മഴക്ക് സാധ്യത.
▪️കാസർകോട്, കണ്ണൂർ ജില്ലകളിൽ കനത്ത മഴയും കാറ്റും തുടരും
▪️കോഴിക്കോട് , മലപ്പുറം അടുത്ത 2 മണിക്കൂറിൽ തീരദേശത്ത് ഒറ്റപ്പെട്ട ശക്തമായ മഴ
▪️എറണാകുളം, ആലപ്പുഴ, കൊല്ലം അടുത്ത 3 മണിക്കൂറിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത.
▪️കോട്ടയം, പത്തനംതിട്ട, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ട മഴ.
▪️കോഴിക്കോടിന് 33 കി.മി പടിഞ്ഞാറ് കടലിലും ആലപ്പുഴക്ക് 45 കി.മി. കടലിലും മിന്നൽ ഉണ്ടായതായി റഡാറിൽ കാണുന്നു. തെക്കൻ കേരളത്തിൽ ചിലയിടത്ത് ഇടിയോടു കൂടെ മഴക്ക് സാധ്യത.
▪️ശ്രീലങ്കക്ക് സമീപം ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചക്ര വാത ചുഴിയിലേക്ക് തെക്കൻ ജില്ലകളിലെ കാറ്റ് സ്ട്രീം ചെയ്യാൻ സാധ്യതയുള്ളതിനാലാണ് മഴ സാധ്യതയുള്ളത്.

0 Comments