മാവോയിസ്റ്റ് സംഘങ്ങള്‍ കേരളത്തെ ലക്ഷ്യമിടുന്നതായി കേന്ദ്ര ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സാഹചര്യത്തില്‍ പൊലീസിന്റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കണമെന്ന് യോഗം നിര്‍ദേശിച്ചു. ജില്ലാ പൊലീസ് മേധാവികളും കലക്ടര്‍മാരും ഇക്കാര്യം മുഖ്യ പരിഗണനാ വിഷയമായി കാണണം. മാവോയിസ്റ്റ് ഭീഷണി നേരിടുന്നതിനുള്ള നടപടികള്‍ക്ക് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടാകും. ഇതിനായി ആവശ്യമായ ഏകോപനവും മറ്റ് നടപടികളും ജില്ലാ കലക്ടര്‍മാരുടെയും ജില്ലാ പൊലീസ് ചീഫിന്റെയും നേതൃത്വത്തില്‍ ഉണ്ടാക്കണം. മാവോയിസ്റ്റ് സാന്നിധ്യമുള്ള ജില്ലകളിലെ ഭരണ സംവിധാനങ്ങള്‍ തമ്മിലും മികച്ച ഏകോപനം ആവശ്യമാണ്. ആദിവാസി വിഭാഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് സ്വാധീനമുണ്ടാക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. അതിനാല്‍ ഈ ജനവിഭാഗങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് ആത്മാര്‍ഥമായ ഇടപെടല്‍ എല്ലാ വകുപ്പുകളും നടത്തണം. മാവോയിസ്റ്റ് പ്രവര്‍ത്തനം ഉപേക്ഷിക്കാന്‍ സന്നദ്ധരാകുന്നവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും സര്‍ക്കാര്‍ പ്രത്യേക പ്രാധാന്യം നല്‍കുന്നുണ്ട്. അത്തരമാളുകളെ പുനരധിവസിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ സഹായവും പിന്തുണയും നല്‍കാനും സര്‍ക്കാര്‍ സന്നദ്ധമാണ്. ഇ