പാലക്കാട് ഉൾവനത്തിൽ മഞ്ചക്കട്ടിയെന്ന സ്ഥലത്ത് തണ്ടർബോൾട്ടുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. തണ്ടർബോൾട്ട് സംഘത്തിന് നേരെ മാവോയിസ്റ്റുകൾ വെടിവെക്കുകയായിരുന്നെന്നാണ് വിശദീകരണം.
എന്നാൽ ഒൗദ്യോഗികമായി ആരും ഇത് സ്ഥിരീകരിച്ചിട്ടില്ല. ഇപ്പോഴും ഏറ്റുമുട്ടൽ നടക്കുന്നു എന്നും റിപ്പോർട്ടുകളുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
0 Comments