ചിരുകണ്ടോത്ത് തറവാട് കുടുംബസംഗമം നടത്തി



മയ്യഴി: അഞ്ച് താവഴികളിലായി കിടക്കുന്ന പുരാതനമായ പള്ളൂരിലെ ചിരുകണ്ടോത്ത് തറവാട് കുടുംബസംഗമം വിവിധ പരിപാടികളോടെ നടന്നു. നാനൂറോളം അംഗങ്ങള്‍ പങ്കെടുത്ത സംഗമം തറവാട്ടുകാരണവര്‍ പി.സി.രാമകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. ഡോ. കെ.വി.ശശിധരന്‍ ക്ഷേത്രസംരക്ഷണത്തെക്കുറിച്ച്‌ ക്ലാസ് നയിച്ചു. കെ.കെ.പദ്‌മനാഭന്‍ കുനിയില്‍, മനീഷ് പാലോള്ളതില്‍, പി.രതീഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

80 വയസ്സ് പൂര്‍ത്തിയായ എട്ട് അംഗങ്ങളെയും യുവ സംഗീതപ്രതിഭ കൃഷ്ണേന്ദു എസ്. നമ്ബ്യാരെയും യുവ ചിത്രകാരന്‍ രഞ്ജു കാക്കയങ്ങാടിനെയും ആദരിച്ചു. മുതിര്‍ന്നവരും കുട്ടികളും ചേര്‍ന്ന് വിവിധ സംഗീത-നൃത്ത പരിപാടികള്‍ നടത്തി.