ബെംഗളൂരു: കര്‍ണാടകയിലെ സ്വകാര്യ കോളേജില്‍ കോപ്പിയടി തടയാന്‍ വിദ്യാര്‍ഥികളുടെ തലയിൽ കാര്‍ഡ്‌ബോര്‍ഡ് പെട്ടികള്‍ ധരിപ്പിച്ച സംഭവം വിവാദമാകുന്നു ഹവേരി ജില്ലയിലെ ഭഗത് പ്രീ-യൂണിവേഴ്‌സിറ്റി കോളേജിലാണ് സംഭവം. കോളേജ് മാനേജ്‌മെന്റ് അംഗം ഫെയ്സ്ബുക്കില്‍ ബോക്‌സുകള്‍ ധരിച്ച വിദ്യാര്‍ഥികളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതോടെയാണ് ഇത് പുറംലോകമറിഞ്ഞത്. കഴിഞ്ഞ തവണത്തെ പരീക്ഷയ്ക്ക് ധാരാളം വിദ്യാര്‍ഥികള്‍ പരസ്പരം സഹായിച്ചിരുന്നുവെന്നും ഇത്തരം പ്രവണത തടയാനാണ് കോളേജിന്റെ പുതിയ നടപടിയെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ അവകാശപ്പെട്ടിരുന്നു. വിവാദമായതോടെ
പോസ്റ്റ് പിന്നീട് നീക്കം ചെയ്തു. എന്നാല്‍ മറ്റുപലരും ഇത് റീപോസ്റ്റ് ചെയ്തിട്ടുണ്ട്.

0 Comments