കല്‍പ്പറ്റ:കല്‍പ്പറ്റ സെന്റ് ജോസഫ് കോണ്‍വെന്റ് സ്‌കൂളിലെ നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് ചൊറിച്ചില്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന്  കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രാവിലെ പത്തരയോടെ ഒന്നോ രണ്ടോ കുട്ടികള്‍ക്കാണ് ആദ്യം ചൊറിച്ചില്‍ അനുഭവപ്പെട്ടത്. പിന്നീട് മറ്റ് കുട്ടികള്‍ക്ക് കൂടി ചൊറിച്ചില്‍ അനുഭവപ്പെടുകയായിരുന്നു.കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണിന്റെയും,സ്‌കൂള്‍ അധികൃതരുംകൂടിയാണ് കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചത്.