ഉളിക്കലിൽ നടന്നു കൊണ്ടിരിക്കുന്ന ഡി വൈ എഫ് ഐ ഉളിക്കൽ മേഖല സമ്മേളനം വട്ടിയാംതോട് -അപ്പർ കാലാങ്കി റോഡ് മെക്കാഡം ടാറിങ് അനുവദിക്കണം എന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കഴിഞ്ഞ 4 പതിറ്റാണ്ടോളം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന MLA വർഷങ്ങൾ പഴക്കമുള്ള ഈ റോഡ് വികസിപ്പിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തിയിട്ടില്ല. അതിനാൽ തന്നെ കേരള സർക്കാർ നേരിട്ട് ഇടപെട്ട് ഈ വികസനം നടപ്പിലാക്കണം എന്നും സമ്മേളനം ആവശ്യപ്പെട്ടു.ആ നാട്ടിൽ രൂപപ്പെട്ടിരിക്കുന്ന ആക്ഷൻ കമ്മിറ്റിക്ക് ഡി വൈ എഫ് ഐ പൂർണ പിന്തുണ പ്രഖ്യാപിച്ചു..

0 Comments