തേർത്തല്ലി:: ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത് മുങ്ങി നടന്ന പിടികിട്ടാപുള്ളി അറസ്റ്റിൽ ആലക്കോട് പഞ്ചായത്ത് ഓഫിസിന് സമീപത്തെ കെ രാജൻ (50) നെയാണ് അറസ്റ്റ് ചെയ്തത്. ക്രിമിനൽ കേസ് ഉൾപ്പെടെ 8 ഓളം കേസുകളിൽ പ്രതിയാണ് രാജൻ . വിദേശത്തേക്ക് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളാണ് ഇയാൾ തട്ടിയെടുത്തത് ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് നിരവധി പേരുടെ കയ്യിൽ നിന്നും ലക്ഷങ്ങളാണ് തട്ടിയത് ജോലി ആവശ്യക്കാരെ നേരിൽ കണ്ട് ഇയാൾ ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം രൂപ വരെയാണ് ആൾക്കാരിൽ നിന്ന് വാങ്ങുന്നത്. എന്നാൽ മാസങ്ങൾ കാത്തിരുന്നാലും ജോലി ലഭിക്കാറില്ല. പരാതി നൽകുന്നവർക്ക് ചെക്ക് നൽകി രക്ഷപ്പെടുകയാണ് ഇയാളുടെ പതിവ് സംസ്ഥാനത്തെ പല ഭാഗങ്ങളിൽ നിന്നായി നിരവധി പേരാണ് ഇയാളുടെ വ്യാജ ജോലിവാഗ്ദാന കെണിയിൽ വീണിരിക്കുന്നത്. 2011 ൽ തേർത്തല്ലി സ്വദേശിയായ ശശി എന്നയാളിൽ നിന്നും വിദേശത്തേക്ക് ജോലി ശരിയാക്കി തരാം എന്ന് പറഞ്ഞ് ഒരു ലക്ഷത്തി പത്തായിരം രൂപ വാങ്ങിയിരുന്നു. എന്നാൽ ജോലി ലഭിക്കാതെ വന്നതോടെ ശശി പൊലിസിൽ പരാതി നൽകുകയായിരുന്നു.
ഇതുപോലെ നിരവധി പേരിൽനിന്ന് ലക്ഷങ്ങളാണ് തട്ടിയെടുത്തത്.
കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു
ആലക്കോട് സർക്കിൾ ഇൻസ്പെക്ടർ കെ.ജെ വിനോയ്ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐ എം.വി ഷീജു, സീനിയർ സിവിൽ പൊലിസ് ഒഫിസർ ഷറഫുദ്ദീൻ, സിവിൽ പൊലിസ് ഒഫിസർ ജെൻസൻ തോമസ് എന്നിവരടങ്ങുന്ന സംഘമാണ് തിരുവനന്തപുരത്ത് വെച്ച് ഇയാളെ അറസ്റ്റു ചെയ്തത്.
ഇത്തരത്തിലുള്ളജോലി വാഗ്ദാനതട്ടിപ്പ് നടത്തി മലയോരത്ത് വിലസുന്ന വരെ പറ്റിയും പോലീസിന് രഹസ്യവിവരം ലഭിച്ചിട്ടുണ്ട്.

0 Comments