സം​സ്ഥാ​ന​ത്തു തി​ങ്ക​ളാ​ഴ്ച​ വ​രെ ക​ന​ത്ത മ​ഴ



തി​രു​വ​ന​ന്ത​പു​രം: അ​റ​ബി​ക്ക​ട​ലി​ലും ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട ലി​ലും രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ര്‍​ദ​ങ്ങ​ളു​ടെ പ്ര​ഭാ​വം മൂ​ലം സം​സ്ഥാ​ന​ത്തു തി​ങ്ക​ളാ​ഴ്ച വ​രെ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നു കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം. കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് യെ​ല്ലോ, ഓ​റ​ഞ്ച് അ​ല​ര്‍​ട്ടു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു.

വെ​ള്ളി​യാ​ഴ്ച എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലും 26ന് ​ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലും 27ന് ​പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, മ​ല​പ്പു​റം എ​ന്നീ ജി​ല്ല​ക​ളി​ലും 28ന് ​തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലും കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു.
ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ 24 മ​ണി​ക്കൂ​റി​ല്‍ 64.5 മി​ല്ലീ​മീ​റ്റ​ര്‍ മു​ത​ല്‍ 115.5 മി​ല്ലീ​മീ​റ്റ​ര്‍ വ​രെ ശ​ക്ത​മാ​യ മ​ഴ​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഓ​റ​ഞ്ച് പ്ര​ഖ്യാ​പി ക്ക​പ്പെ​ട്ട ജി​ല്ല​ക​ളി​ല്‍ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ​തോ (115 മി​ല്ലീ​മീ​റ്റ​ര്‍ വ​രെ) അ​തി​ശ​ക്ത​മാ​യ​തോ (115 മി​ല്ലീ​മീ​റ്റ​ര്‍ മു​ത​ല്‍ 204.5 മി​ല്ലീ​മീ​റ്റ​ര്‍ വ​രെ) ആ​യ മ ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.