പാല്‍  ഗുണനിലവാര ബോധവല്‍ക്കരണ പരിപാടി




കണ്ണൂര്‍ ക്ഷീര വികസന വകുപ്പ് ക്വാളിറ്റി കണ്‍ട്രോള്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പാല്‍ ഗുണനിലവാര ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നു.    ഒക്‌ടോബര്‍ 28 ന് രാവിലെ 10.30 ന് കോട്ടൂര്‍ പള്ളി പാരിഷ് ഹാളില്‍ നടക്കുന്ന പരിപാടി ശ്രീകണ്ഠപുരം മുനിസിപ്പല്‍ ചെയര്‍മാന്‍ പി പി രാഘവന്‍ ഉദ്ഘാടനം ചെയ്യും.  കോട്ടൂര്‍ ക്ഷീര സഹകരണ സംഘം പ്രസിഡണ്ട് കെ വി കൃഷ്ണന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിക്കും.