റേഷന്‍ കാര്‍ഡ് വിതരണം
 


 പുതിയ റേഷന്‍ കാര്‍ഡിനായി  അക്ഷയ കേന്ദ്രം മുഖേന ഓണ്‍ലൈന്‍ അപേക്ഷ നല്‍കി സപ്തംബര്‍ 30 ന് സപ്ലൈ ഓഫീസില്‍ നിന്നും ടോക്കണ്‍ കൈപ്പറ്റിയവര്‍ക്ക് (ടോക്കണ്‍ നമ്പര്‍: 8903 മുതല്‍ 9068 വരെ) പുതിയ റേഷന്‍ കാര്‍ഡുകള്‍ ഒക്‌ടോബര്‍ 25  ന് രാവിലെ 10.30 നും നാല് മണിക്കും ഇടയില്‍ കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫീസില്‍  വിതരണം ചെയ്യും.  അപേക്ഷകര്‍ ഓഫീസില്‍ നിന്നും ലഭിച്ച ടോക്കണും നിലവില്‍ പേര് ഉള്‍പ്പെട്ട റേഷന്‍ കാര്‍ഡും കാര്‍ഡിന്റെ വിലയും സഹിതം കാര്‍ഡുകള്‍ കൈപ്പറ്റണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.