ഐക്കൊമ്പ് ദുരന്തത്തിന് ഇരുപതാണ്ട്: ബസ് കത്തിയമർന്ന് 22 പേർ നഷ്ടമായതിന്റെ ഓർമ്മ പുതുക്കി ഐ ക്കൊമ്പ്
മറക്കാനാവില്ല പാലാ - തൊടുപുഴ റൂട്ടിലെ ആ ദുരന്തം... ബസ് തീപിടിച്ച് കത്തിക്കരിഞ്ഞ് മരിച്ചത് 22 പേർ... ദൗർഭാഗ്യം പോലെ അപകടം സംഭവിച്ച തീയതിയും 22.. ഇന്ന് 21 വർഷമാവുകയാണ് ആ ദുരന്തത്തിന്....
1998 ഓക്ടാബർ 22നാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. പാലാ -തൊടുപുഴ റൂട്ടിൽ സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസ് തീ പിടിച്ചാണ് യാത്രക്കാർക്ക് ദാരുണമായ അന്തൃ० സംഭവിച്ചത്. ബസിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്നു. രാവിലെ 11.15 ന് ഐങ്കൊമ്പിന് സമീപം ആറാം മെെലിലാണ് അപകടം സംഭവിച്ചത്. റോഡിന് ഇടതുവശത്തെ ടെലിഫോൺ പോസ്റ്റിൽ ഇടിച്ച് മറിഞ്ഞ ബസിന് തീ പിടിക്കുകയും തുടർന്ന് കത്തുകയായിരുന്നു. സ്ത്രീകളും കുട്ടികളും അടക്കം 22 പേരാണ് മരിച്ചത്. സംഭവസ്ഥലത്ത് വെച്ച് 16 പേർ മരണപ്പെട്ടു. ബസിനുള്ളിൽ ചാമ്പലായത് 22 പേരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ആയിരുന്നു. ദുരന്ത സ്മരണയിൽ പ്രാർഥനാനിർഭരമാണിന്നും ഐക്കൊമ്പ്


0 Comments