കുഞ്ഞിമംഗലം:             അമിത വേഗതയില്‍ വന്ന മിനി ലോറി നിയന്ത്രണം വിട്ട് ഇടിച്ചു കുഞ്ഞിമംഗലം അങ്ങാടിക്ക് സമീപം ഉള്ള ഗവ:മാപ്പിള സ്‌കൂള്‍ മതിലും,വരാന്തയും,സ്‌കൂളിന് എതിര്‍ വശത്തുള്ള കണ്ണൂക്കാരത്തി അസ്സിനാറിന്റെ വീടിന്റെ മതില്‍ തകര്‍ത്തു.


ഇന്ന് പുലര്‍ച്ചെ 6.30 ഓടെയാണ് അപകടം ഉണ്ടായത്. കായ് കയറ്റി പോകുകയായിരുന്ന വണ്ടിയാണ് അപകടത്തില്‍ പെട്ടത്.വണ്ടിയില്‍ ഉണ്ടായിരുന്ന ഒരാള്‍ക് നിസ്സാര പരിക്കേറ്റു.ഡ്രൈവര്‍ക്ക് പരിക്കില്ല. അമിത വേഗതയില്‍ വന്ന വാഹനം സ്‌കൂള്‍ മതിലിനിടിച്ചു നിയന്ത്രണം വിട്ടു എതിര്‍ വശത്തുള്ള വീട്ടു മതിലില്‍ ചെന്നിടിക്കുകയാണുണ്ടായത്