കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് കേരള കോൺഗ്രസ് ജേക്കബ്
ഇരിട്ടി:ആറളം കമ്മിറ്റി ഇരട്ടി കാർഷികമേഖലയിലെ വിലത്തകർച്ചയും പ്രളയദുരന്തവും കാലാവസ്ഥ വ്യതിയാനവും കർഷകർക്ക് വൻ തിരിച്ചടിയായി നേരിട്ട് കൊണ്ടിരിക്കുന്ന സമയത്ത് കർഷകരുടെ പ്രശ്നങ്ങൾ ഒരിക്കൽ നടന്ന കേരള കോൺഗ്രസ് ജേക്കബ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. റബർ വിലയിടിവ് നെൽകൃഷി കർഷകരുടെ ദുരിതം മറ്റു കാർഷികമേഖലയിലെ വിലത്തകർച്ച മൂലം കർഷകർ ആത്മഹത്യ ഭീഷണി നേരിടുന്നു. ബാങ്കുകൾ തിരിച്ചടവ് ഇല്ലാത്തതിനാൽ നടപടിക്കൊരുങ്ങുന്നു ഇതിനെല്ലാം ശാശ്വതപരിഹാരം യോഗം ആവശ്യപ്പെട്ടു .മാത്തുക്കുട്ടി പാത പ്ലാക്കല്ലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന വൈസ് ചെയർമാൻ അഡ്വ: കെ എ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ജോർജ് തോമസ് തോമസ് തയ്യിൽ, ടോമി ആക്കൽ, ബാബു പുതിയ മാക്കൽ, ദേവസ്യ കലമാരി, അബ്രഹാം പാറയിൽ എന്നിവർ സംസാരിച്ചു ജോയി നെല്ലിയാനി സ്വാഗതവും ജോസഫ് പുറപ്പുഴ നന്ദിയും പറഞ്ഞു


0 Comments