എറണാകുളത്ത് എടിഎം കവര്‍ച്ചാശ്രമം; സിസിടിവിയില്‍ കണ്ട് പോലീസ് എത്തുംമുന്‍പ് പ്രതി രക്ഷപ്പെട്ടു



എറണാകുളം: എറണാകുളം കിഴക്കമ്ബലത്തെ എടിഎമ്മില്‍ മോഷണശ്രമം. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. കിഴക്കമ്ബലം ടൗണിലുള്ള ഫെഡറല്‍ ബാങ്കിന്റെ എടിഎമ്മിലാണ് മോഷണശ്രമം നടന്നിരിക്കുന്നത്.

എടിഎമ്മിന്റെ മുന്‍ വാതില്‍ പാര ഉപയോഗിച്ച്‌ കുത്തിത്തുറക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്ന ഫെഡറല്‍ ബാങ്കിലെ ജീവനക്കാരാണ് കവര്‍ച്ചാ ശ്രമം നടന്നതായി പോലീസിനെ അറിയിച്ചത്.

ഇതേ തുടര്‍ന്ന് പോലീസ് എടിഎമ്മില്‍ എത്തിയപ്പോഴേക്കും മോഷ്ടാവ് രക്ഷപ്പെട്ടിരുന്നു. അതേസമയം, എടിഎമ്മില്‍ നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് കിഴക്കമ്ബലം സിഐ അറിയിച്ചു. സംഭവത്തില്‍ പ്രതിക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി