മലയോരത്ത് കടുവയും, പുലിയും പിന്നെ കാട്ടുപന്നികളും ജനജീവിതം ദുരിതമയമാക്കുന്നു.
കേളകം: മലയോരത്ത് ജനജീവിതത്തിന്
ഭീഷണിയായി വന്യമൃഗങ്ങളുടെ ൈസാര്യ വിഹാരം. ഇന്നലെ പട്ടാപ്പകലാണ് ശാന്തിഗിരിയിൽ പശു കിടാവിനെ കടുവ പിടികൂടിയത്. അടക്കാത്തോട് ശാന്തിഗിരി ,കരിയംകാപ്പ് പ്രദേശങ്ങളിൽ കടുവയും, പുലിയും ,കാട്ട്ന്നി പന്നികളും ജനവാസ മേഖലകളിലെ പതിവ് സന്ദർശകരാണ്..വന്യമൃഗ ആക്രമണം മൂലം ഉണ്ടാവുന്ന നഷ്ടങ്ങൾക്ക് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന നഷ്ടപരിഹാരം പോലും കൃത്യസമയത്ത് ലഭിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.അടക്കാത്തോട് ശാന്തിഗിരി ,കരിയംകാപ്പ് മേഖലകളിലാണ് വന്യമൃഗ ആക്രമണം രൂക്ഷമായികൊണ്ടിരിക്കുന്നത്.പട്ടാപകല്‍പോലും വന്യമൃഗങ്ങള്‍ വളര്‍ത്ത് മൃഗങ്ങളെ ആക്രമിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് നിസഹായതയോടെ നോക്കി നില്‍ക്കാന്‍ മാത്രമാണ് കഴിയുന്നത്.കഴിഞ്ഞ വർഷം ശാന്തിഗിരി സ്വദേശിയായ പുന്നമറ്റം ജോജിയുടെ 6 ആടുകളാണ് ചെന്നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് .2018 ഫിബ്രുവരിയിലും ജോജിയുടെ പശുവിനെയും ഒരു പോത്തിനെയും ഇത്തരത്തില്‍ കടുവആക്രമിച്ച് കൊന്നിരുന്നു.ഇത് 3ാം തവണയാണ് ജോജിയുടെ വളര്‍ത്ത് മൃഗങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടാവുന്നത് .2 വര്‍ഷം മുമ്പ് നടന്ന വന്യമൃഗ ആക്രമണത്തിന്റെ നഷ്്ടപരിഹാരം പോലും ജോജിക്ക് ഇനിയും ലഭിച്ചിട്ടില്ല.വന്യമൃഗ ആക്രമണം തുടര്‍ക്കഥയാവുമ്പോഴും വനംവകുപ്പ് പുലര്‍ത്തുന്ന നിസംഗത പ്രതിഷേധമുയർത്തുന്നുണ്ട .ശാന്തിതിഗിരിയി ൽവളര്‍ത്ത് മൃഗങ്ങളെ ആക്രമിക്കുന്നത് കടുവയാണെന്ന് സ്ഥിരീകരിക്കുന്നതിനായി കഴിഞ്ഞ വര്‍ഷം എട്ടോളം ക്യാമറകള്‍ സ്ഥാപിച്ചിരുന്നെങ്കിലും ഇതിന്റെ വിശദാംശങ്ങള്‍ ഒന്നും തന്നെ പുറത്ത് വിടാന്‍ വനംവകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല.വന്യ മൃഗ ആക്രമണം തടയുന്നചിനായി പ്രദേശത്ത് കൂടുകള്‍ സ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതും നടപ്പിലായില്ല. കടുവയെ നേരില്‍ കണ്ട അനുഭവം ഒരു പാട് പേര്‍ക്കുണ്ടെങ്കിലും ഇത് സ്ഥിരീകരിക്കാന്‍ വനം വകുപ്പ് തയ്യാറാകാത്തതാണ് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തുന്നത്.ഇതിനിടെ കഴിഞ്ഞ ദിവസം അടക്കാത്തോട് കരിയംകാപ്പ് സ്വദേശി കളപ്പുരക്കല്‍ ചന്ദ്രന്റെ വളര്‍ത്ത് നായയെ ആക്രമിച്ചത് വന്യ മൃഗ ശല്യം രൂക്ഷമായതോടെ സന്ധ്യ ആയികഴിഞ്ഞാല്‍ പുറത്ത് ഇറങ്ങാന്‍ പോലും ഭയമാണ് ഈ പ്രദേശവാസികൾക്ക്.
0 Comments