ജോളിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
കോഴിക്കോട്: കൂടത്തായി െകാലപാതക പരമ്പര കേസിലെ ഒന്നാംപ്രതി ജോളിയുടെ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. ശനിയാഴ്ച കൊയിലാണ്ടി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അഡ്വ. കെ. ഹൈദറാണ് ജോളിക്കുേവണ്ടി ജാമ്യാപേക്ഷ നല്‍കിയത്. തിങ്കളാഴ്ച താമരശ്ശേരി മജിസ്ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ജോളിക്ക് ജാമ്യം ലഭിക്കാനിടയില്ല. അതിനിടെ കോടതിയുടെ അനുമതി ലഭിച്ചതിനാല്‍ ആല്ഫൈന് വധക്കേസില്‍ ജോളിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
തുടര്‍ന്ന് അന്വേഷണസംഘം കോടതി മുഖേന കസ്റ്റഡിയില്‍ വാങ്ങും. ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു സക്കറിയയുടെയും സിലിയുടെയും ഒന്നരവയസ്സുള്ള മകള്‍ ആല്ൈഫന് 2014 മേയ് മൂന്നിനാണ് െകാല്ലപ്പെട്ടത്. മറ്റു കൊലകളില്നിന്ന് വിഭിന്നമായി പൊതുജന മധ്യത്തില്‍ പരസ്യമായാണ് ആല്‍ഫൈനെ െകാലപ്പെടുത്തിയത് എന്നതിനാല്‍ ആ ദിവസത്തിലെ സംഭവങ്ങള്‍ വീണ്ടും പുനരാവിഷ്കരിച്ച് പൂര്‍ണവിവരങ്ങളും തെളിവുകളും ശേഖരിക്കാനാണ് പൊലീസ് ശ്രമം. ജോളിയെ സംഭവസ്ഥലത്ത് െകാണ്ടുപോയി തെളിവെടുപ്പ് നടത്തും.
സയനൈഡ് പുരട്ടിയ ബ്രഡ് ഇറച്ചിക്കറിയില്‍ മുക്കി നല്‍കിയാണ് ആല്‍ഫൈനെ െകാലപ്പെടുത്തിയത് എന്നാണ് കേസ്. ആല്ഫൈന് നല്‍കാനുള്ള ബ്രഡ് ഷാജുവിെന്റ സഹോദരിയാണ് എടുത്തുനല്‍കിയത് എന്നതടക്കമുള്ള ദൃക്സാക്ഷി മൊഴി നേരത്തേ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. കൂടത്തായി കൊലപാതക പരമ്ബര േകസില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത ആറു കേസുകളില്‍ റോയ് തോമസ് വധം, സിലി വധം എന്നിവയിലാണ് ജോളിയെ ഇതിനകം പൊലീസ് അറസ്റ്റ് ചെയ്തതും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതും.


0 Comments