വി.എസ്.അച്യുതാനന്ദനെ ശ്രീചിത്ര ആശുപത്രിയിലേക്ക് മാറ്റി
തിരുവനന്തപുരം : മുതിര്‍ന്ന സിപിഎം നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ്.അച്യുതാനന്ദനെ ശ്രീചിത്ര ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ട്. നാഡി സംബന്ധമായി കൂടുതല്‍ ചികിത്സ ആവശ്യമുണ്ട്. അത് കൊണ്ട് ശ്രീചിത്രയിലെ സ്‌ട്രോക്ക് യൂണിറ്റിലേക്ക് മാറ്റുകയാണെന്ന് എസ്.യു.ടി റോയല്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു.
തലച്ചോറില്‍ ചെറിയ രീതിയിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് വ്യാഴാഴ്ചയായിരുന്നു വി.എസിനെ തിരുവനന്തപുരം എസ്.യു.ടി റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ നിന്നാണ് ശ്രീചിത്രയിലേക്ക് മാറ്റിയത്.


0 Comments