കേരളത്തിന് ഏറെ അഭിമാനകരമായ നേട്ടമാണ് ബാലരാമപുരത്തെ ട്രിവാന്‍ഡ്രം സ്പിന്നിങ്ങ് മില്‍ കൈവരിച്ചത്. തായ്‌ലന്‍ഡിലെ ജീന്‍സ് വസ്ത്ര നിര്‍മാണത്തിന് പ്രധാനമായും ഉപയോഗിക്കുന്നത് മില്ലില്‍ നിന്ന് കയറ്റി അയക്കുന്ന നമ്മുടെ നൂലാണ്. ബെഡ്ഷീറ്റ് നിര്‍മാണത്തിനും ഈ നൂല്‍ ഉപയോഗിക്കുന്നു. തായ്ലന്‍ഡ്, ചൈന, ഇന്ത്യോനേഷ്യ എന്നീ രാജ്യങ്ങളിലേക്ക് മില്ലില്‍ നിന്ന് 10 മാസത്തിനിടെ അയച്ചത് ഏഴ് ലക്ഷം കിലോ കോട്ടണ്‍നൂലാണ്.

അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന ഈ പൊതുമേഖലാ സ്ഥാപനം വ്യവസായ വകുപ്പിന്റെ പിന്തുണയോടെ അതിഗംഭീര തിരിച്ചുവരവാണ് നടത്തുന്നത്. സംസ്ഥാനത്തെ ഇതര സ്പിന്നിംഗ് മില്ലുകളിലെ കോട്ടണ്‍ അവശിഷ്ടങ്ങളില്‍ നിന്ന് അന്താരാഷ്ട്ര നിലവാരമുള്ള കട്ടിയുള്ള നൂലുകളാണ് ട്രിവാന്‍ഡ്രം സ്പിന്നിംഗ് മില്ലില്‍ ഉല്‍പാദിപ്പിക്കുന്നത്. ശ്രീലങ്ക ഉള്‍പ്പെടെ കൂടുതല്‍ രാജ്യങ്ങളില്‍ നിന്ന് നൂലിന് ഓര്‍ഡറുകള്‍ വരുന്നുണ്ട്. കൊല്‍ക്കത്ത, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും നൂല്‍ കൊണ്ടുപോകുന്നുണ്ട്