152 പേര്‍ക്ക് കൃത്രിമക്കാല്‍ ഒരുങ്ങുന്നു; വിതരണം നാളെ
തലശ്ശേരി: തലശ്ശേരിയില്‍ 152 പേര്‍ക്ക് കൃത്രിമക്കാല്‍ നിര്‍മാണം പൂര്‍ത്തിയാവുന്നു. അപകടത്തിലും രോഗംവന്നും കാലുകള്‍ നഷ്ടപ്പെട്ടവര്‍ക്കാണ് കൃത്രിമക്കാല്‍ നിര്‍മിച്ചുനല്‍കുന്നത്. ഞായറാഴ്ച രാവിലെ വിതരണംചെയ്യും. നിര്‍മാണം പൂര്‍ത്തിയായവ വെള്ളിയാഴ്ച മുതല്‍ ആവശ്യക്കാരെത്തി ധരിച്ചുനോക്കിത്തുടങ്ങി. ഒപ്പം കാല്‍ ധരിച്ച് നടന്ന് പരിശീലനവും.
ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക് 318 ഇ യുടെ നേതൃത്വത്തിലാണ് നിര്‍മാണം. ചെന്നൈയിലുള്ള ഒലി ഇന്ത്യയാണ് കാല്‍ നിര്‍മിക്കുന്നത്. എട്ടുവയസ്സുമുതല്‍ 70 വയസ്സുവരെയുള്ളവരാണ് ക്യാമ്ബില്‍ കാലിനായി അപേക്ഷ നല്‍കിയത്. മലബാറിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവരാണ് ആവശ്യക്കാര്‍. 116 പേര്‍ കാല്‍മുട്ടിനുതാഴെയും 36 പേര്‍ കാല്‍മുട്ടിനുമുകളിലും നഷ്ടപ്പെട്ടവരാണ്. കൃത്രിമക്കാല്‍ ഉപയോഗിക്കുന്ന പത്തുപേര്‍ നന്നാക്കാന്‍വേണ്ടിയും ക്യാമ്ബിലെത്തിയതായി തലശ്ശേരി ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് പ്രദീപ് പ്രതിഭ, ക്യാമ്ബ് കണ്‍വീനര്‍ രാജീവ് തണല്‍ എന്നിവര്‍ പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയാണ് ക്യാമ്ബ് തുടങ്ങിയത്. കൃത്രിമക്കാല്‍ വിതരണം ഞായറാഴ്ച 10-ന് തലശ്ശേരി ലയണ്‍സ് ഹാളില്‍ നഗരസഭാ ചെയര്‍മാന്‍ സി.കെ.രമേശന്‍ നിര്‍വഹിക്കും.


0 Comments