വീ​ട്ടി​ലെ നാ​യ അ​സാ​ധാ​ര​ണ​മാ​യി കുരയ്ക്കുന്നു! കാരണം തിരക്കിയെത്തിയ വീട്ടുകാര്‍ കണ്ടത് മൂര്‍ഖനെ; മൂ​ര്‍​ഖ​ന്‍ ഒടുവില്‍ വാവയുടെ പി​ടി​യില്‍



കാ​ഞ്ഞി​ര​പ്പ​ള്ളി: ജ​ന​വാ​സ കേ​ന്ദ്ര​ത്തി​നോ​ട് ചേ​ര്‍​ന്നു​ള്ള ഗോ​ഡൗ​ണി​ല്‍ നി​ന്നും മൂ​ര്‍​ഖ​ന്‍ പാമ്പി​​നെ പി​ടി​കൂ​ടി. പു​ളി​മാ​വ് മു​ണ്ട​ക്ക​ല്‍ വി​ഷ്ണു സി​ദ്ധാ​ര്‍​ഥി​ന്‍റെ വീ​ടി​ന് സ​മീ​പ​ത്താ​യി സ്ഥി​തി ചെ​യ്യു​ന്ന ഗോ​ഡൗ​ണി​ല്‍ നി​ന്നാ​ണ് ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മൂ​ന്നി​ന് വാ​വ സു​രേ​ഷെ​ത്തി മൂ​ര്‍​ഖ​ന്‍ പാ​ന്പി​നെ പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ത്തോ​ടെ വീ​ട്ടി​ലെ നാ​യ അ​സാ​ധാ​ര​ണ​മാ​യി കു​ര​യ​്ക്കു​ന്ന​ത് കേ​ട്ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പാ​​മ്പിനെ വീ​ട്ടു​കാ​ര്‍ ക​ണ്ടെ​ത്തു​ന്ന​ത്. സ​മീ​പ​ത്ത് കൂ​ട്ടി​യി​ട്ടി​രു​ന്ന വി​റ​ക് കെ​ട്ടി​നു​ള്ളി​ല്‍ ഒ​ളി​ച്ച പാമ്പി​​നെ പി​ന്നീ​ട് വാ​വ സു​രേ​ഷി​നെ വി​ളി​ച്ച്‌ വ​രു​ത്തി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. അ​ഞ്ച് മാ​സം പ്രാ​യ​മു​ള​ള പെ​ണ്‍​വ​ര്‍​ഗ​ത്തി​ല്‍​പ്പെ​ട്ട​പാ​ന്പാ​ണി​തെ​ന്ന് വാ​വ സു​രേ​ഷ് പ​റ​ഞ്ഞു. എ​റെ ജ​ന​ങ്ങ​ള്‍ താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​ത്തെ ഒ​ഴി​ഞ്ഞുകി​ട​ക്കു​ന്ന പ​റമ്പ്​ കാ​ട് പി​ടി​ച്ച്‌ കി​ട​ക്കു​ന്ന​താ​ണ് പാ​​മ്പിന്‍റെ ശ​ല്യം കൂ​ടാ​ന്‍ കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. പ​റ​​മ്പ് ​ശുചിയാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്.