2 ദിവസം നീണ്ടു നിൽക്കുന്ന ഇരിട്ടി സബ് ജില്ലാ ശാസ്ത്രമേളയ്ക്ക് എടൂരിൽ തുടക്കമായി. സബ് ജില്ലാതലത്തിൽ പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകളും മേളയിൽ പങ്കെടുക്കുന്നുണ്ട്. എൽ.പി, യു.പി, ഹൈസ്കൂൾ എന്നീ വിഭാഗങ്ങളായി തിരിഞ്ഞാണം മത്സര ഇനങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. എടൂർ സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ മുഴുവൻ ക്ലാസ്മുറികളും മേളയുടെ പ്രദർശനത്തിനായി ഉപയോഗിക്കുന്നു. മേളയുടെ ഉദ്ഘാടനം കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഖാദർ മാങ്ങാട് നിർവ്വഹിച്ചു. മതവും ശാസ്ത്രവും രണ്ടാണെന്നും ഒരു മതവും ശാസ്ത്രത്തെ എതിർത്തിട്ടില്ലെന്നും അദ്ധേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ശാസ്ത്രത്തിന്റെ വളർച്ച ബഹുദൂരം മുന്നോട്ട് പോയതായും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ കോർപ്പറേറ്റ് മാനേജർ ഫാദർ മാത്യു ശാസ്താംപടവിൽ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത്  മെമ്പർ തോമസ് വർഗ്ഗീസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ.ടി.റോസമ്മ, ഷിജിനടുപ്പറമ്പിൽ, , എ.ഇ.ഒ വിജയലക്ഷ്മി പാലകുഴ, പി.വി.ബാബു, കെ.എം.ജയചന്ദ്രൻ, ബിജു കുറു മുട്ടം, ത്രേസ്യാമ്മകൊങ്ങോല, ലിസ്സി മുരിയംങ്കരി എന്നിവർ സംസാരിച്ചു.