കണിച്ചാർ പഞ്ചായത്തിൽ കുരുമുളക് കൃഷി വ്യാപകമായി നശിക്കുന്ന തോട്ടങ്ങൾ വിദഗ്ദർ സന്ദർശിച്ചു. ഡോ. ശ്രീകുമാർ , ഡോ. യാമിനി , കുരുമുളക് ഗവേഷണ കേന്ദ്രം, പന്നിയൂർ, ശ്രീ. രമേഷ് ബാബു, ATMA പ്രൊജക്റ്റ് ഡയറക്ടർ. സാവിത്രി, ഡപ്യൂട്ടി ഡയറക്ടർ കണ്ണൂർ, പേരാവൂർ ADA പി.വി..ഷൈലജ, കൃഷി ഓഫീസർ ജോർജ്ജ് എന്നിവരാണ് സന്ദർശിച്ചത്. ആൽബർട്ട് എടാട്ട്, തങ്കച്ചൻ മാലത്ത്, ജിമ്മി ആനിതോട്ടം മുതലായ കർഷകരുടെ തോട്ടങ്ങളിലാണ് സന്ദർശനം നടത്തിയത്. റിഡോ മിൽ എന്ന കുമിൾനാശിനി 2 gm ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി ചുവട്ടിലൊഴിക്കാനും , തളിക്കാനും നിർദ്ദേശിച്ചു. കൂടാതെ AKOM IN 15 ml / ലിറ്റർ ഉപയോഗിക്കാനും നിർദ്ദേശം നൽകി