കണിച്ചാര്‍:പുതുതായി നിര്‍മിക്കുന്ന പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം തിങ്കളാഴ്ച രാവിലെ 9 .30 ന് എം എല്‍ എ  അഡ്വക്കറ്റ് സണ്ണി ജോസഫ് നിര്‍വഹിക്കും. എംഎല്‍എ ഫണ്ടില്‍ ഉള്‍പ്പെടുത്തി 65 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിര്‍മ്മിക്കുന്നത്.കരാറുകാരന്‍ പ്രവര്‍ത്തി നടത്താത്തത് മൂലം ഒരു വര്‍ഷമായി മുടങ്ങിക്കിടന്ന പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനമാണ് തിങ്കളാഴ്ച എംഎല്‍എ അഡ്വക്കേറ്റ് സണ്ണിജോസഫ് നിര്‍വഹിക്കുന്നത്. എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച 65 ലക്ഷം രൂപ ചിലവഴിച്ച് പുതുതായി നിര്‍മ്മിച്ച കണിച്ചാര്‍ ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്‌സിന്റെ മുകളിലായാണ് രണ്ടു നിലകളിലായി പഞ്ചായത്ത് ഓഫീസ് കെട്ടിടം പണിയുന്നത്. കരാറെടുത്ത കരാറുകാരന്‍ പ്രവര്‍ത്തി ആരംഭിക്കാത്തത്തിന്റെ പശ്ചാത്തലത്തില്‍ റീ ടെന്‍ഡര്‍ നടത്തിയാണ് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ നിര്‍മാണപ്രവൃത്തി നടത്തുന്നത്. നിലവിലുള്ള പഞ്ചായത്ത് ഓഫീസ് കെട്ടിടത്തില്‍ നിന്നും സൗകര്യമുള്ള മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് കെട്ടിടത്തിന്റെ പ്രവര്‍ത്തി ആരംഭിക്കുന്നത്