നിരോധിത പുകയില ഉല്പന്നങ്ങൾക്കെതിരെ കൊട്ടിയൂർ പഞ്ചായത്ത് വിമുക്തിമിഷൻ കാമ്പയിന് മികച്ച തുടക്കം
കൊട്ടിയൂർ: പഞ്ചായത്ത് പരിധിയിൽ നിരോധിത പുകയില വില്പന പൂർണ്ണമായി അവസാനിപ്പിക്കാനും യുവ തലമുറയിലെ ലഹരി വിധേയത്വം ചെറുക്കാനും സഹകരണമാവശ്യപ്പെട്ട് കൊട്ടിയൂർ ഗ്രാമപഞ്ചായത്തു തല വിമുക്തിമിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള കാമ്പയിന് തുടക്കമായി. നീണ്ടുനോക്കിയിലെ വ്യാപാര സ്ഥാപനത്തിൽ പുകയില ഉൽപന്നവിരുദ്ധ നോട്ടീസ് വിതരണം ചെയ്ത് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ കാമ്പയിൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർമാർ, സ്കൂൾ അധ്യാപകർ, പോലീസ് - എക്സൈസ് -ആരോഗ്യ വകുപ്പ് ജീവനക്കാർ, വിമുക്തി കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായി.
തുടർന്ന് പഞ്ചായത്ത് മെമ്പർമാരുടെ നേതൃത്ത്വത്തിൽ, എക്സൈസ്, പോലീസ് ആരോഗ്യ വകുപ്പ്, സ്കൂൾ അധികൃതർ എന്നിവർ അടങ്ങുന്ന സംഘം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ചുങ്കക്കുന്ന്, നീണ്ടുനോക്കി, അമ്പായത്തോട് മേഖലകളിലായി മുന്നൂറോളം കച്ചവട സ്ഥാപനങ്ങളിൽ വിമുക്തിമിഷൻ കമ്മിറ്റിയുടെ നോട്ടീസ് വിതരണം ചെയ്തു.
പഞ്ചായത്തു പരിധിയിൽ നിരോധിത പുകയില ഉല്പന്നങ്ങളും, സ്കൂളുകൾക്ക് നൂറു വാര ദൂരപരിധിക്കുള്ളിൽ യാതൊരുവിധ പുകയില ഉല്പന്നങ്ങളും വിൽപ്പന നടത്താൻ പാടില്ലെന്ന നിർദ്ദേശം കർശനമായി നടപ്പാക്കുന്നതിന് വിമുക്തിമിഷനും വ്യാപാരി സംഘടനകളുമായി കൈകോർത്ത് പ്രവർത്തിക്കും.
പഞ്ചായത്തു പരിധിയിലെ വ്യാപാരി സംഘടനകൾ മുഖേന മുഴുവൻ വ്യാപാരികളുടെയും സഹകരണം ഉറപ്പു വരുത്തും. ഇതിന്റെ തുടർച്ചയായി വ്യാപാരി സംഘടനകളുമായി സഹകരിച്ച് ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിക്കും
കാമ്പയിനിൽ പഞ്ചായത്തു പ്രസിഡന്റ് ഇന്ദിരശ്രീധരനൊപ്പം മെമ്പർമാരായ വത്സമ്മ ധനേന്ദ്രൻ കൈപ്പാടത്ത്, സിസിലി ജോണി, രാജൻ പാപ്പിനിശ്ശേരി, ജോർജ്ജ് തുമ്പൻതുരുത്തിയിൽ, എം.വി.ചാക്കോ, രാമൻ എടമന, മോളി മാടപ്പള്ളിക്കുന്നേൽ, ബിന്ദു വിൻസന്റ് വാഹാനിയിൽ, ടി.എം.ജോസഫ്, എസ്എൻഎൽപി സ്കൂൾ പ്രധാനാധ്യാപകൻ പി.കെ.ദിനേശൻ, ഐജെഎം ഹയർ സെക്കന്ററി സ്കൂൾ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പി.ഷിജു, ഐജെഎംഎച്ച്എസ് ലഹരി വിരുദ്ധ ക്ലബ്ബ് കൺവീനർ റോയി ജോൺ, അമ്പായത്തോട് എൽപി, യുപി സ്കൂളുകളിലെ അധ്യാപകരായ കെ.ജെ.ഡോളി, ബിന്ദുമോൾ ജോർജ്ജ്, കേളകം പോലീസ് പ്രിൻസിപ്പിൾ എസ്ഐ എം.കെ.കൃഷ്ണൻ, കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ടി.രാമകൃഷ്ണൻ, ജെഎച്ച്ഐമാരായ
ടി.എ.ജയ്സൺ,
സി.ആർ.സന്ധ്യ, എക്സൈസ് പ്രിവന്റീവ് ഓഫീസർ എം.പി.സജീവൻ, സിഇഒമാരായ കെ.എ.ഉണ്ണിക്കൃഷ്ണൻ, പി.എസ്.ശിവദാസൻ, കെ.ശ്രീജിത്ത്, എൻ.സി.വിഷ്ണു, വിമുക്തി കമ്മിറ്റി അംഗങ്ങളായ ജോയൽ ജോബ് തുടങ്ങിയവർ പങ്കെടുത്തു.
0 Comments