കോഴിക്കോട് മുത്തലാഖ് ചൊല്ലിയ സംഭവം; യുവാവിനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് തലാഖ് ചൊല്ലി ഉപേക്ഷിച്ച സംഭവത്തില്‍ യുവാവിനെതിരെ വനിത കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. നാദാപുരത്ത് സമീര്‍ ജീവനാംശം പോലും നല്‍കാതെ 24 കാരിയായ ഫാത്തിമ ജുവൈരിയയെയും രണ്ടു മക്കളെയും ഒരു വര്‍ഷം മുമ്ബ് മുത്തലാഖ് ചൊല്ലി ഉപേക്ഷിക്കുകയായിരുന്നു.
തുടര്‍ന്ന് വിദേശത്തായിരുന്ന സമീര്‍ നാട്ടിലെത്തി വീണ്ടും വിവാഹം കഴിച്ചു. ഇതോടെ ഫാത്തിമ സമീറിന്റെ വീട്ടിന് മുമ്ബില്‍ കുട്ടികളുമായി സമരം ചെയ്തത്. തുടര്‍ന്ന് മറ്റൊരു വിവാഹം കഴിച്ച സമീറിനെതിരെ ഫാത്തിമ വളയം പോലീസില്‍ പരാതി നല്‍കി. ഫാത്തിമയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വളയം പോലീസ് സമീറിനെതിരെ 2019 ലെ മുസ്ലീം വിമന് ആക്‌ട് അഥവാ മുത്തലാഖ് നിരോധന നിയമ പ്രകാരം കേസെടുത്തിരുന്നു.
0 Comments