സൂക്ഷിക്കണെ: കേളകത്തിന്റെ വിവിധ ഭാഗങ്ങളിൽ ചതിക്കുഴികൾ പോലെ ഗർത്തങ്ങളാണ് പാതയോരങ്ങൾ. മലയോര സിരാകേന്ദ്രമായ കേളകം ടൗണിന്റെ വിവിധയിടങ്ങളിൽ സ്വകാര്യ കമ്പനിയുടെ കേബിൾ കുഴികൾ ചതിക്കുഴികളായി അവശേഷിക്കുന്നത് ദുരിതമാകുന്നു. ഫെഡറൽ ബാങ്കിന് മുൻവശം കേബിൾ കുഴി നികത്തിപ്പോയതല്ലാതെ മറ്റൊന്നും ചെയ്തില്ല. മലയോര ഹൈവെയുടെ വിവിധയിടങ്ങളിൽ ഇത്തരത്തിലെ ചതിക്കുഴികളിൽ വീണ് വാഹന അപകടങ്ങളും പതിവാകുമ്പോൾ പരിഹാരമുണ്ടാക്കാൻ അധികൃതരുടെ സത്വര ശ്രദ്ധയുണ്ടാവണമെന്നാണ് ആവശ്യം
0 Comments