ആറളം കൃഷിഭവന്റെ നേതൃത്വത്തിൽ ആറളം ഫാമിൽ കൃഷി ചെയ്ത
കരനെൽകൃഷിയുടെ കൊയ്ത്തുൽസവം നടത്തി
ആറളം കൃഷിഭവന്റെ നേതൃത്വത്തിൽ ആറളം ഫാം ബ്ലോക്ക് 13 കരിക്കൻ മുക്കിൽ 2 ഹെക്ടർ സ്ഥലത്ത് ചെയ്ത കരനെൽകൃഷിയുടെ കൊയ്ത്തുൽസവം ആറളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.വേലായുധൻ .കെ നിർവഹിച്ചു.ആറളം കൃഷിഭവൻ കൃഷി അസിസ്റ്റൻറ് സി.കെ സുമേഷ് ചടങ്ങിൽ സംബന്ധിച്ചു.കെ.രാഘവൻ കൺവീനറായിട്ടുള്ള മാതൃകാ കൃഷി കൂട്ടായ്മയാണ് കൃഷിയിറക്കിയത്.പുരുഷൻമാരും വനിതകളും അടക്കം 20 അംഗങ്ങളാണ് ഗ്രൂപ്പിലുള്ളത്. ആറളം ഫാമിൽ ഈ വർഷം കൃഷി വകുപ്പ് നടപ്പിലാക്കിയ കരനെൽ കൃഷി വൻ വിജയമായിരുന്നു. ബ്ലോക്ക് 13 ൽ തന്നെ 55 കോളനിയിലും ത50 കളം കരിയിലും കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച കരനെൽ കൃഷിയുടെ കൊയ്ത്തുത്സവം കഴിഞ്ഞാഴ്ച നടന്നിരുന്നു .ഇതിനു മുന്നേ കരനെൽ കൃഷി തോട്ടം സന്ദർശിച്ചിരുന്ന കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽകുമാർ ഫാമിന്റെ സമഗ്ര വികസനത്തിനായി സോളാർ ഫെൻസിംഗ് ഉൾപ്പടെയുള്ള പദ്ധതി രൂപീകരിക്കുവാൻ ആവശ്യപ്പെട്ട പ്രകാരം സർക്കാരിലേക്ക് ആറളം കൃഷിഭവൻ വഴി പദ്ധതി സമർപ്പിച്ചിട്ടുണ്ട്.
0 Comments