മഹാത്മജിയുടെ ജന്മവാര്‍ഷികം: 150 വിദ്യാര്‍ഥികള്‍ ഗാനാഞ്ജലി അവതരിപ്പിച്ചു





മയ്യഴി: മാഹി സംഗീത ഗുരുകുലത്തിന്റെ 21-ാമത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 150 സംഗീതവിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഗാനാഞ്ജലി അവതരിപ്പിച്ചു. മഹാത്മാഗാന്ധിയുടെ നൂറ്റന്‍പതാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായാണ് ''വൈഷ്ണവ ജനതോ....'' എന്ന ഗാനം 150 പേര്‍ ചേര്‍ന്ന് അവതരിപ്പിച്ചത്. പിന്നണി ഗായകന്‍ പി.ഉണ്ണിക്കൃഷ്ണന്‍ ചെന്നൈയും സംഘവും സംഗീതക്കച്ചേരി അവതരിപ്പിച്ചു. സി.എസ്.അനുരൂപ്, കോട്ടയം സന്തോഷ്, കുമരകം ഗണേശ് ഗോപാല്‍ എന്നിവരാണ് പക്കമേളമൊരുക്കിയത്.

ഡോ. വി.രാമചന്ദ്രന്‍ എം.എല്‍.എ. പരിപാടി ഉദ്ഘാടനംചെയ്തു. പായറ്റ അരവിന്ദന്‍ അധ്യക്ഷതവഹിച്ചു. മാഹി സി.ഇ.ഒ. ഇന്‍ചാര്‍ജ് ഉത്തമരാജ് മാഹി, കെ.കെ.അനില്‍കുമാര്‍, ഡയറക്ടര്‍ കൊട്ടാരക്കര ശിവകുമാര്‍, കൃഷ്ണകുമാര്‍ തലശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.