'ക്യാര്‍' തീവ്രചുഴലിയായി; തെക്കന്‍ കേരളത്തില്‍ വ്യാഴാഴ്ച വരെ മഴ
തിരുവനന്തപുരം: മധ്യകിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ക്യാര്‍ ചുഴലിക്കാറ്റ് തീവ്രമായി. ചുഴലിയുടെ സ്വാധീനഫലമായി വ്യാഴാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. 'ക്യാര്‍' ചുഴലിക്കാറ്റിനു പിന്നാലെ തെക്കുകിഴക്കന്‍ അറബിക്കടലില്‍ ലക്ഷദ്വീപ് തീരത്തിനടുത്തായി ബുധനാഴ്ചയോടെ പുതിയൊരു ന്യൂനമ ര്‍ദം കൂടി രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും കൊല്ലം ജില്ലയില്‍ ബുധനാഴ്ചയും ഇടുക്കി ജില്ലയില്‍ വ്യാഴാഴ്ചയും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ നാളെയും മറ്റന്നാളും യെല്ലോ അലര്‍ട്ട് തുടരും. ന്യൂനമ ര്‍ദത്തിന്റെ സഞ്ചാരപാത അറബിക്കടലില്‍ ശ്രീലങ്കയുടെ വടക്കേ തീരത്തിനു സമീപത്തു നിന്ന് ബംഗാള്‍ ഉള്ക്കടലിലേക്കായിരിക്കുമെന്നും കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ഈ ഭാഗങ്ങളില്‍ മത്സ്യബന്ധനത്തിനു പോകരുതെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി.
ചൊവ്വാഴ്ചമുതല്‍ വ്യാഴാഴ്ചവരെ തെക്കുകിഴക്കന്‍ അറബിക്കടല്‍, കേരള തീരം, ലക്ഷദ്വീപ്, മാലദ്വീപ് മേഖല എന്നിവിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും 50-60 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്.
0 Comments