പേരാവൂരിലും ഇനി മുതൽ സൗജന്യ ആംബുലൻസ് സേവനം: തിങ്കളാഴ്ച്ച 10.30-ന് ഉൽഘാടനം നടത്തി നാടിന് സമർപ്പിക്കും



പേരാവൂർ: പേരാവൂർ താലൂക്ക് ആശുപത്രിയിലും കനിവ്,,,108 ആംബുലൻസിന്റെ സേവനം. ഉൽഘാടനം തിങ്കളാഴ്ച്ച രാവിലെ പത്തരക്ക് നടക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ഗ്രിഫിൻ സുരേന്ദ്രൻ അറിയിച്ചു. അത്യാഹിതമുണ്ടായാൽ ഫോണിൽ 108 എന്ന് ഡയൽ ചെയ്താൽ മതി. നിലവിളി ശബ്ദമിട്ട് ആംബുലൻസ് പറന്നു വരും. രോഗികൾക്ക് അടിയന്തര ചികിത്സ ലഭിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ പുറത്തിറക്കിയ കനിവ് 108 ആംബുലൻസ് സേവനം ഇനി പേരാവൂരിലും ലഭിക്കും.
രണ്ട് സ്റ്റാഫ് നഴ്‌സ് വാഹനത്തിൽ ഉണ്ടാകും. ആശുപത്രിയിൽ നിന്ന് 12 കിലോമീറ്റർ ചുറ്റളവിൽ സേവനം ലഭിക്കും. എന്നാൽ ഭൂമി ശാസ്ത്രപരമായ പ്രത്യേകത കണക്കിലെടുത്ത് ഇതിൽ മാറ്റം ഉണ്ടാകും. 108 ൽ വിളിക്കുമ്പോൾ മൂന്ന് മിനിട്ടിനുള്ളിൽ ആംബുലൻസ് പുറപ്പെടും. സമയ നഷ്ടം ഒഴിവാക്കി രോഗിയെ ആശുപത്രിയിൽ എത്തിച്ച് തിരികെ കോൾ സെന്ററിൽ വിവരം അറിയിക്കണം.
തുടർ ചികിത്സ ആവശ്യമുള്ള സാഹചര്യത്തിൽ കോൾ സെന്ററിൽ നിന്നുള്ള നിർദേശം അനുസരിച്ചാകും ആംബുലൻസ് പ്രവർത്തനം ക്രോഡീകരിക്കുന്നത്. അണുബാധയുണ്ടാകാൻ കാരണമാകുന്നതിനാൽ മൃതദേഹം ഈ ആംബുലൻസിൽ കയറ്റില്ല. നഗരപ്രദേശങ്ങളിൽ അപകടവിവരം അറിഞ്ഞ് 15 മിനിറ്റിനകവും ഗ്രാമപ്രദേശങ്ങളിൽ 20 മിനിറ്റിനകവും ആംബുലൻസ് എത്തിയിരിക്കണം. മലയോര മേഖലകളിൽ ഇത് 20 മിനിറ്റു വരെയാകാം.
സ്വകാര്യ ആശുപത്രികളിൽനിന്ന് സർക്കാർ ആശുപത്രികളിലേക്ക് ഗുരുതരാവസ്ഥയിലുള്ള രോഗികളെ എത്തിക്കാൻ ആംബുലൻസ് സേവനം ലഭിക്കും. എന്നാൽ, സർക്കാർ ആശുപത്രികളിൽനിന്ന് സ്വകാര്യ ആശുപത്രികളിലേക്കോ സ്വകാര്യ ആശുപത്രികളിൽനിന്ന് സ്വകാര്യ ആശുപത്രികളിലേക്കോ രോഗികളെ റഫർ ചെയ്യാൻ ആംബുലൻസ് സേവനം ലഭിക്കില്ല. ആംബുലൻസിലെ നഴ്‌സ്, ഡോക്ടർമാരുടെ നിർദേശാനുസരണം പ്രഥമ ശുശ്രൂഷ നൽകിയശേഷം അടുത്തുള്ള ആശുപത്രിയിലെത്തിക്കും.
പ്രവർത്തനം ഇങ്ങനെ
108 ൽ വിളിക്കുമ്പോൾ കോൾ സെന്ററിൽ കണക്ടാകും. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്ന സെൻട്രൽ സ്റ്റേഷനിൽ നിന്ന് ജി.പി.എസ് വഴി ആണ് സേവനവും പ്രവർത്തനവും നിയന്ത്രിക്കുന്നത്. ലൊക്കേഷനടക്കം ആംബുലൻസിൽ ലഭിക്കും.
[10:38 am, 26/10/2019] +91 97457 83110: Circle