80 കഴിഞ്ഞവർക്കും അംഗപരിമിതർക്കും തപാൽവോട്ട്: തിരഞ്ഞെടുപ്പ് കമ്മിഷൻ
എൺപത് വയസ്സ് തികഞ്ഞവർക്കും അംഗപരിമിതർക്കും അവശ്യസർവീസിലുള്ളവർക്കും തപാൽ വോട്ടിനായി തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രത്യേക കേന്ദ്രം തുറക്കും.
വോട്ടെടുപ്പിന് ഏതാനും ദിവസങ്ങൾക്കുമുമ്പാണ് കേന്ദ്രം തുറക്കുക. ഓരോ നിയമസഭാമണ്ഡലത്തിലും ഓരോ കേന്ദ്രമാണ് തത്കാലം പരിഗണനയിലുള്ളത്. ഒന്നിൽ കൂടുതൽ ദിവസങ്ങളിൽ ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കും. അവശ്യ സർവീസ് വിഭാഗത്തിൽനിന്ന് തപാൽവോട്ടിന് അപേക്ഷിക്കുന്നവർക്ക് ഈ കേന്ദ്രത്തിലെത്തി മുൻകൂറായി വോട്ടുചെയ്യാം. 80 വയസ്സു കഴിഞ്ഞവർക്കും അംഗപരിമിതരെ വീടുകളിൽ സന്ദർശിച്ച് വോട്ടുരേഖപ്പെടുത്തി വാങ്ങുന്നതിനെക്കുറിച്ചും ആലോചനയുണ്ട്.
അവശ്യസർവീസുകാർ അവരുടെ വകുപ്പിലെ നോഡൽ ഓഫീസറുടെ സാക്ഷ്യപത്രത്തോടെ തപാൽവോട്ടിന് നിർദിഷ്ടഫോമിൽ നേരത്തേ അപേക്ഷിക്കണം. തിരഞ്ഞെടുപ്പുവിജ്ഞാപനം ചെയ്ത് അഞ്ചുദിവസത്തിനകം അപേക്ഷ റിട്ടേണിങ് ഓഫീസർക്ക് ലഭിച്ചിരിക്കണം. 80 വയസ്സായവരുടെയും അംഗപരിമിതരുടെയും കാര്യത്തിൽ തപാൽവോട്ടിനുള്ള അപേക്ഷ തിരഞ്ഞെടുപ്പ് ഓഫീസറാണ് സാക്ഷ്യപ്പെടുത്തേണ്ടത്.
തപാൽവോട്ടിന് അപേക്ഷിക്കാനുള്ള പുതിയ നിർദിഷ്ട ഫോമിന്റെ(ഫോം നമ്പർ 12 ഡി) മാതൃക നിയമമന്ത്രാലയം വിജ്ഞാപനത്തോടൊപ്പം പുറത്തിറക്കി


0 Comments