പാ​നൂ​ര്‍ ഇ​നി കാ​മ​റ​ക്ക​ണ്ണി​ല്‍, സ്ത്രീ ​സു​ര​ക്ഷ​യ്ക്ക് കോ​ളിം​ഗ് ബെ​ല്‍





പാ​നൂ​ര്‍: പാ​നൂ​ര്‍ ന​ഗ​രം ഇ​നി പൂ​ര്‍​ണ​മാ​യും കാ​മ​റ​ക്ക​ണ്ണി​ല്‍. പൗ​ര​പ്ര​മു​ഖ​രു​ടെ​യും വ്യാ​പാ​രി​ക​ളു​ടെ​യും പ്ര​വാ​സി വ്യാ​പാ​രി​ക​ളു​ടെ​യും സാ​മ്ബ​ത്തി​ക സ​ഹ​ക​ര​ണ​ത്തോ​ടെ ന​ഗ​ര​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി 60 കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കും. പാ​നൂ​രി​ലും പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലും സ​ദാ​സ​മ​യം പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യം ഉ​റ​പ്പു​വ​രു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സി​സി​ടി​വി കാ​മ​റ​ക​ള്‍ വ്യാ​പി​ക്കു​ന്ന​ത്.​നേ​ര​ത്തെ സ്ഥാ​പി​ച്ച കാ​മ​റ​ക​ള്‍ ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം പാ​നൂ​ര്‍ ബ​സ്‌​സ്റ്റാ​ന്‍​ഡി​ല്‍ പാ​നൂ​ര്‍ ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ കെ.​വി.​റം​ല നി​ര്‍​വ​ഹി​ച്ചു. പ്ര​വാ​സി വ്യ​വ​സാ​യി ചി​റ്റു​ള്ളി യൂ​സ​ഫ് ഹാ​ജി​യി​ല്‍ നി​ന്നും ആ​ദ്യ​ഫ​ണ്ട് പാ​നൂ​ര്‍ സി​ഐ ടി.​പി.​ശ്രീ​ജി​ത്ത് ഏ​റ്റു​വാ​ങ്ങി. ഫോ​ക്ക​സ് പാ​നൂ​ര്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​ത്. ​പാ​നൂ​ര്‍ ടൗ​ണി​ല്‍ നി​ന്ന് വൈ​ദ്യ​ര്‍​പീ​ടി​ക വ​ഴി പാ​ല​ത്താ​യി വ​രെ​യും ച​മ്ബാ​ട് റോ​ഡി​ല്‍ കെ​എ​സ്‌ഇ​ബി ഓ​ഫീ​സ് വ​രെ​യും കൂ​ത്തു​പ​റ​മ്ബ് റോ​ഡി​ല്‍ ഗു​രു​സ​ന്നി​ധി​വ​രെ​യും പൂ​ക്കോം റോ​ഡി​ല്‍ ഗ​വ.​ആ​ശു​പ​ത്രി ജം​ഗ്ഷ​ന്‍ വ​രെ​യു​മാ​ണ് കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കു​ക. ഒ​രു മാ​സ​ത്തി​ന​കം ജോ​ലി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കും.

20 എ​ണ്ണം ബി​ഒ​ടി അ​ടി​സ്ഥാ​ന​ത്തി​ലും പ​ഴ​യ ആ​റു കാ​മ​റ​ക​ള്‍ റി​പ്പ​യ​ര്‍ ചെ​യ്തും ബാ​ക്കി 34 എ​ണ്ണം പൊ​തു​ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചു​മാ​ണ് ഒ​രു​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ സ്ത്രീ​സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യു​ള്ള കോ​ളിം​ഗ് ബെ​ല്ലി​ന്‍റെ ഉ​ദ്ഘാ​ട​നം പാ​നൂ​ര്‍ എ​സ്‌ഐ കെ.​സ​ന്തോ​ഷ് നി​ര്‍​വ്വ​ഹി​ച്ചു. കെ​എം​സി​സി അ​ല്‍​ബി​ദാ​യ ഒ​മാ​ന്‍ യൂ​ണി​റ്റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് കോ​ളിം​ഗ് ബെ​ല്‍ സ്ഥാ​പി​ച്ച​ത്. സ​തേ​ണ്‍ ഇ​ല​ക്‌​ട്രി​ക്ക​ല്‍ ആ​ന്‍​ഡ് സെ​ക്യു​രി​റ്റി സി​സ്റ്റ​വു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് സം​വി​ധാ​നം ഒ​രു​ക്കി​യ​ത്. ബ​സ്‌​സ്റ്റാ​ന്‍​ഡി​ല്‍ ഒ​റ്റ​പ്പെ​ട്ടു​പോ​കു​ന്ന സ്ത്രീ​ക​ള്‍​ക്ക് പോ​ലീ​സി​ന്‍റെ സേ​വ​നം ആ​വ​ശ്യ​മാ​ണെ​ങ്കി​ല്‍ സി​സ്റ്റ​ത്തി​ലെ റെ​ഡ് ബ​ട്ട​ന്‍ അ​മ​ര്‍​ത്തി സ്പീ​ക്ക​ര്‍ ഫോ​ണി​ലൂ​ടെ പോ​ലീ​സു​മാ​യി സം​സാ​രി​ച്ച്‌ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. കൗ​ണ്‍​സി​ല​ര്‍ കെ.​കെ.​സു​ധീ​ര്‍ കു​മാ​ര്‍, മു​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ടി.​രാ​ജ​ന്‍, പി.​പി.​എ.​സ​ലാം, നാ​ണാ​റ​ത്ത് അ​ലി, ടി.​അ​ബൂ​ബ​ക്ക​ര്‍, പി.​കെ.​ഷാ​ഹു​ല്‍ ഹ​മീ​ദ്, കെ.​കെ.​ധ​ന​ജ്ഞ​യ​ന്‍ , കെ.​വി.​അ​ബ്ദു​റ​ഹ്മാ​ന്‍, പി.​കെ.​മൂ​സ, ഒ.​ടി.​ന​വാ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.