ദുരന്തത്തെ നേരിടാന്‍ ഒറ്റക്കെട്ടായി ശാസ്ത്രമേളയും
മാനന്തവാടി: പ്രളയദുരന്തത്തെ നേരിടാനുള്ള വിദ്യാര്‍ഥികളുടെ കണ്ടെത്തലുകളാണ് സാമൂഹ്യശാസ്ത്രമേളയില്‍ നിറഞ്ഞുനിന്നത്. ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗം സ്റ്റില്‍ മോഡലിങ് മത്സരത്തിലാണ് കണ്ടെത്തലുകള്‍. മാനന്തവാടി ജി.വി.എച്ച്.എസിലെ എന്‍.എസ്. അക്ഷയ, അശ്വനി ഗോപിനാഥ് എന്നിവരാണ് ഇന്റര്‍ഗ്രേറ്റഡ് ഫ്ലഡ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് മാനേജ്‌മെന്റ് സിസ്റ്റം ഒരുക്കിയത്. ഉപഗ്രഹസംവിധാനങ്ങളുപയോഗിച്ച് എങ്ങനെ ദുരന്തം മുന്‍കൂട്ടി അറിയാം, മുന്‍കരുതലുകള്‍ എടുക്കാം എന്നതാണ് ഇവരുടെ കണ്ടെത്തല്‍. അശാസ്ത്രീയ കൃഷിരീതിയും നിര്‍മാണപ്രവര്‍ത്തനങ്ങളും അതിതീവ്രമഴയും എങ്ങനെ പ്രളയത്തിന് കാരണമാവുന്നു എന്നുകണ്ടെത്തിയും അതിനുള്ള പരിഹാരവുമായാണ് കല്ലോടി സെയ്ന്റ് ജോസഫ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വി.എസ്. റിയാമേരിയും എയ്ഞ്ചല സി. ഷാബുവും എത്തിയത്. ശക്തമായ മഴപെയ്യുമ്ബോള്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാവാന്‍സാധ്യതയുള്ള സ…


0 Comments