ദേശീയപാത വികസന പ്രശ്നം സതീശൻ പാച്ചേനിയുടെ പട്ടിണിസമരം നാളെ




ദേശീയപാത വികസനത്തിന് വേണ്ടി വീടുംസ്ഥലവും മറ്റ് സ്വത്ത് വകകളും വിട്ട് നല്കിയ ജനങ്ങൾക്ക് നഷ്ടപരിഹാരം നല്കാത്തതും, ദേശീയപാത വികസനത്തിന് ഏറ്റെടുക്കുന്ന സ്ഥലത്തെ കെട്ടിടങ്ങളുടെ നഷ്ടപരിഹാര തുക നിശ്ചയിച്ചതിൽ നിന്നും 6% വെട്ടിക്കുറച്ച ദേശീയപാത അതോറിറ്റിയുടെ മനുഷ്യത്വമില്ലാത്ത നടപടിയിലും, കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ തെറ്റായ സമീപനത്തിലും പ്രതിഷേധിച്ച് നാളെ രാവിലെ 8 മണി മുതൽ കലക്ട്രേറ്റിന് മുൻപിൽ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി പട്ടിണിസമരം നടത്തും. സമരം മേയർ സുമാ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും