ചിലയിടങ്ങളിൽ ഇടിയോടു കൂടെ മഴക്ക് സാധ്യത
ഇന്ന് വൈകിട്ടും രാത്രിയും ചിലയിടങ്ങളിൽ ഇടിയോടു കൂടെ മഴക്ക് സാധ്യത. കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ചില പ്രദേശങ്ങളിൽ പ്രധാനമായും മഴക്ക് സാധ്യത. കണ്ണൂർ ജില്ലയിലെ പേരാവൂർ മുതൽ മലപ്പുറം പൊന്നാനി വരെയുള്ള ഭാഗങ്ങളിൽ കാറ്റിന്റെ അഭിസരണം കാണുന്നു. മലപ്പുറം മുതൽ തിരുവനന്തപുരം വരെയുള്ള ചില ജില്ലകളിലും ഇന്ന് മഴ ലഭിച്ചേക്കും. ന്യൂനമർദ്ദത്തിന്റെ പശ്ചാത്തലത്തിൽ കാറ്റിന്റെ ദിശാ വ്യതിയാനത്തിന് സാധ്യതയുള്ളതിനാൽ ചിലപ്പോൾ മഴ സാധ്യത നീങ്ങാനും സാധ്യതയുണ്ട്.


0 Comments