ഇരിട്ടിയിൽ റവന്യൂ ടവർ സർക്കാർ പരിഗണിക്കുന്നു


ഇരിട്ടിയിൽ റവന്യൂ ടവർ അനുവദിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ് ലഭിച്ചതായി നിവേദകസംഘം. സിപിഐഎം ഇരിട്ടി ഏരിയ സെക്രട്ടറി ബിനോയ്‌ കുര്യൻ നൽകിയ നിവേദനത്തെ തുടർന്നാണ് റവന്യൂ ടവർ നിർമാണത്തിന് വേണ്ട നടപടി സർക്കാർ അടിയന്തിരമായി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്കിയത്. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് കെ. വി സുമേഷ്, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം കെ മോഹനൻ എന്നിവരും സംഘത്തിൽ  ഉണ്ടായിരുന്നു.