നന്മ എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്നേഹവീട് കൈമാറി
ഇരിട്ടി: നന്മ എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നിർധനരായ വിദ്യാർഥികൾക്കായി നിർമ്മിച്ച സ്നേഹ വീടിന്റെ താക്കോൽദാന ചടങ്ങ് സണ്ണി ജോസഫ് എംഎൽഎ നിർവഹിച്ചു.
ഒറ്റമുറിയിൽ പട്ടിണിയോടും പ്രാരാബ്ധങ്ങളോടും പടവെട്ടി ചിമ്മിണി വിളക്കിന്റെ വെട്ടത്തിൽ പഠിച്ച് ഉന്നത വിജയം കരസ്ഥമാക്കിയ കച്ചേരിക്കടവ് മുടിക്കയത്തെ ഇരട്ട സഹോദരന്മാരായ പി.ജെ. സ്റ്റെഫിൻ പി.ജെ. സ്റ്റെനിൻ എന്നിവർക്ക് പേരട്ടയിൽവീട് നിർമ്മിച്ച് നൽകിയത്. ഇരിട്ടി നന്മ എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ മുട്ടന്നൂർ കോൺകോഡ് കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ സഹകരണത്തോടെ സന്നദ്ധസംഘടനകളുടെ സഹായത്തോടെ ജനകീയ കൂട്ടായ്മയിലാണ് വീട് നിർമ്മിച്ചത് . സ്നേഹ വീടിൻറെ താക്കോൽദാന ചടങ്ങിൽ ഉളിക്കൽ പഞ്ചായത്ത് പ്രസിഡണ്ട് ഷെർലി അലക്സാണ്ടർ അധ്യക്ഷത വഹിച്ചു. ഫാദർ തോമസ് കിട്ടരത്തിൽ , ജില്ലാ പഞ്ചായത്ത് അംഗം തോമസ് വർഗീസ് ,സാജു ജോസ് കൊന്നാലിൽ , ഹരീന്ദ്രൻ പുതുശ്ശേരി ,വി. പി. സതീശൻ, സന്തോഷ് കൊയിറ്റി ,എസ് ഐ ശിവൻ ചോടോത്ത്, പി. കെ. അമൽ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.


0 Comments